Top Stories
ആഴ്ചയിൽ 2 ദിവസം വർക്ക് ഷോപ്പുകളും ഒരു ദിവസം മൊബൈൽ ഫോൺ ഷോപ്പുകളും തുറക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഷോപ്പുകളും, സ്പെയർ പാർട്സ് കടകളും ഒരു ദിവസം മൊബൈൽ ഫോൺ ഷോപ്പുകളും, തുറക്കാൻ അനുമതി.
ഞായർ, വ്യാഴം ദിവസങ്ങളിലാണ് സംസ്ഥാനത്തെ വർക്ക് ഷോപ്പുകളും, സ്പെയർ സ്പാർട്സ് ഷോപ്പുകളും തുറക്കാൻ അനുമതി നൽകിയത്. ഞായറാഴ്ച ദിവസം മൊബൈൽ ഫോൺ ഷോപ്പുകൾ തുറക്കാനും അനുമതി നൽകി. കൂടാതെ ഇലക്ട്രീഷ്യൻമാർക്ക് വീടുകളിൽ വർക്കിന് പോകാനും അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.