News

ലോക്ക്ഡൗൺ ലംഘനം:ഡിഎഫ്ഒ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു

കണ്ണൂർ : ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് ഡിഎഫ്ഒ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു. കണ്ണൂർ ഡിഎഫ്ഒ കെ ശ്രീനിവാസാണ് കുടുംബത്തോടൊപ്പം കാറിൽ സ്വദേശമായ തെലങ്കാനയിലേക്ക് പോയത്. ശ്രീനിവാസൻ അവധിക്കപേക്ഷിച്ചിരുന്നെങ്കിലും അപേക്ഷ വനംവകുപ്പ് മേധാവി നിരസിച്ചിരുന്നു. തുടർന്നാണ് അനുമതിയില്ലാതെ ഡി എഫ് ഒ സംസ്ഥാനം വിട്ടത്.

ശനിയാഴ്ച വൈകീട്ടാണ് ഇയാൾ കുടുംബത്തോടൊപ്പം യാത്ര തിരിച്ചത്. വയനാട് അതിർത്തിയിലൂടെ കർണ്ണാടകയിൽ കടന്നാണ് ഇയാൾ നാട്ടിലേക്ക് പോയത്. സംഭവത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വനം വകുപ്പ് മേധാവിക്ക് റിപ്പോർട്ട് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button