Top Stories
അമേരിക്കയിൽ കൊവിഡ് ബാധിച്ച് 21 കാരനായ മലയാളി മരിച്ചു
അമേരിക്കയിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. പോൾ ജോൺ നാലിയത്ത് എന്ന 21 കാരനാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 12 ആയി.
കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ സാബുവിന്റെയും ജെസിയുടേയും മകനാണ് പോൾ. ടെക്‌സാസിലെ ഡലാസിൽ പ്രീ-മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ടെക്‌സസിൽ വച്ചുതന്നെയാണ് സംസ്‌കാരം.