Top Stories
കൊറോണ:24 മണിക്കൂറിനിടെ രാജ്യത്ത് 35 മരണം;കോവിഡ് ബാധിതർ 5194
ന്യൂഡൽഹി : കൊറോണവൈറസ് ബാധയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 35 മരണം. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 149 ആയി. 24 മണിക്കൂറിനിടെ 773 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5194 ആയി. ചൊവ്വാഴ്ച വൻ വർദ്ധനവാണ് രോഗവ്യാപനത്തിലും മരണനിരക്കിലും രാജ്യത്ത് ഉണ്ടായത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്
1018 പേർക്കാണ് മഹാരാഷ്ട്രയിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 64 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 79 പേർ രോഗമുക്തരായി. മുംബൈയിൽ സാമൂഹിക വ്യാപനം തുടങ്ങിയെന്ന് കോർപ്പറേഷൻ സ്ഥിതീകരിച്ചു. നിലവിൽ 500 ൽ അധികം പേർക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ധാരാവിയിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ട്.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കോവിഡ് സ്ഥിതീകരിച്ചത് തമിഴ്നാട്ടിലാണ്. 690 പേർക്കാണ് തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 19 പേർ രോഗമുക്തി നേടി. 7 മരണവും തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തു. അതേ സമയം മരണത്തിൽ രണ്ടാമത് ഗുജറാത്താണ്. 165 പേർക്ക് മാത്രം രോഗംസ്ഥിരീകരിച്ചിട്ടുള്ള ഗുജറാത്തിൽ ഇതിനോടകം 13 പേർ മരിച്ചിട്ടുണ്ട്. 25 പേരാണ് ആശുപത്രി വിട്ടത്. തെലങ്കാനയിൽ-364 ഉം രാജസ്ഥാൻ-328 യുപി-326, മധ്യപ്രദേശ്-229, കർണാടക 175 എന്നിങ്ങനെ രോഗബാധിതരുണ്ട്. കേരളത്തിൽ 336 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 70 പേർ ആശുപത്രി വിട്ടു.രണ്ട് മരണം റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ 576 പേർ രോഗബാധിതരായിട്ടുണ്ട്. ഒമ്പത് മരണം റിപ്പോർട്ട് ചെയ്തു. 21 പേർ രോഗമുക്തരായി. ഡൽഹിയിൽ 26 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10 പേർ മലയാളി നഴ്‌സുമാരാണ്. കൂടുതൽ നഴ്സുമാർ ഡൽഹിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.