News
ചേർത്തലയിൽ ഭർത്താവ് ഭാര്യയെ അടിച്ച് കൊന്നു
ആലപ്പുഴ : ചേർത്തല പട്ടണക്കാട് ഭർത്താവ് ഭാര്യയെ അടിച്ച് കൊന്നു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്തിന്റെ ഭാര്യ സൗമ്യയാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചയോടെയാണ് കൊലപാതകം നടക്കുന്നത്. കുടുംബ കലഹത്തെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്ത് ഭാര്യയെ മർദ്ദിച്ചു കൊന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കും ഒന്നരവയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. കൊലപാതകത്തിന് ശേഷം പ്രജിത്ത് സ്വമേധയാ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.