ലോക്ക്ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2206 കേസുകൾ
തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2206 പേര്‍ക്കെതിരെ കേസെടുത്തു. 2166 പേരെ അറസ്റ്റ് ചെയ്തു. 1450 വാഹനങ്ങളും പിടിച്ചെടുത്തു.
തിരുവനന്തപുരം സിറ്റിയിൽ 92 കേസും റൂറലിൽ 186 കേസും രജിസ്റ്റർ ചെയ്തു. സിറ്റിയിൽ 81പേരും റൂറലിൽ 189 പേരും അറസ്റ്റിലായി. 61 വാഹനങ്ങൾ തിരുവനന്തപുരം സിറ്റിയിലും 133 വാഹനങ്ങൾ തിരുവനന്തപുരം റൂറലിലും പിടിച്ചെടുത്തു.
കൊല്ലം സിറ്റിയിൽ 179 കേസും, കൊല്ലം റൂറലിൽ 209 കേസും രജിസ്റ്റർ ചെയ്തു.179 പേർ കൊല്ലം സിറ്റിയിലും 214 പേർ കൊല്ലം റൂറലിലും അറസ്റ്റിലായി. സിറ്റിയിൽ 162 വാഹനങ്ങളും റൂറലിൽ 172 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ടയിൽ 199 കേസുകൾ രജിസ്റ്റർ ചെയ്തു, 204 പേർ അറസ്റ്റിലായി, 175 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് 101കേസും, 108 അറസ്റ്റും നടന്നു. 18 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിൽ 99 കേസും, ഇടുക്കിയിൽ 146 കേസും, എറണാകുളം സിറ്റിയിൽ 16 കേസും, എറണാകുളം റൂറലിൽ 148 കേസും എടുത്തു.
തൃശൂര്‍ സിറ്റിയിൽ 120 കേസും റൂറലിൽ 132 കേസും, പാലക്കാട് 82 കേസും, മലപ്പുറം 78 കേസും, കോഴിക്കോട് സിറ്റിയിൽ 62 കേസും, റൂറലില്‍ 11 കേസും, വയനാട് 105 കേസും, കണ്ണൂര്‍ 221 കേസും കാസര്‍ഗോഡ് 20 കേസും രജിസ്റ്റർ ചെയ്തു.
വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ജില്ലാ പോലീസ് മേധാവികൾ അറിയിച്ചു.