News
ആഹാരത്തിനായി വിളിച്ചത് 101ൽ;പലചരക്ക് സാധനങ്ങൾ വീട്ടിലെത്തിച്ച് ഫയർഫോഴ്സ്
കൊല്ലം : പുരക്ക് തീ പിടിച്ചാൽ അണയ്ക്കാൻ മാത്രമല്ല വയറ്റിലെ തീ അണയ്ക്കാനും ഫയർ ഫോഴ്‌സ് റെഡി. ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധയായ സുന്ദരാംബാൾ പലചരക്ക് സാധനങ്ങൾക്കായി ഡയൽ ചെയ്യ്തത് 101ൽ. വിളി കേട്ടപാതി പലചരക്ക് സാധനങ്ങളുമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുന്ദരാംബാളുടെ വീട്ടിലെത്തി.
കൊല്ലത്താണ് സംഭവം. കരിക്കോട് തട്ടാർകോണം, മഹിത ഭവനത്തിൽ സുന്ദരാമ്മാൾ എന്ന സ്ത്രീയാണ് കൊല്ലം അഗ്നിശമന സേനയുടെ കൺട്രോൾ റൂമിലേക്ക് വിളിച്ചത്. വീട്ടിൽ കുറച്ച് അരി മാത്രമേ ഉള്ളൂവെന്നും മറ്റു സാധനങ്ങൾ ഒന്നുമില്ലായെന്നും, എന്തെങ്കില്ല സഹായമെത്തിക്കാൻ, കഴിയുമോയെന്ന് അഭ്യർത്ഥിച്ചു. ഇത് പ്രകാരം കടപ്പാക്കട അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ആവശ്യമായ പലചരക്കു സാധനങ്ങൾ വാങ്ങി സുന്ദരാമ്മാളുടെ വീട്ടിലെത്തി, നൽകുകയായിരുന്നു.