News
കെ എം മാണി ചരമ വാർഷികം അധ്വാന വർഗ്ഗ ദിനമായി ആചരിച്ചു
തിരുവനന്തപുരം : കേരള കോൺഗ്രസ് (എം) മുൻ ചെയർമാൻ കെ എം മാണിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. തിരുവനന്തപുരത്ത് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വ. കൊട്ടാരക്കര പൊന്നച്ചന്റെ നേതൃതത്തിൽ ചരമ വാർഷികദിനം അദ്ധ്വാനവർഗ ദിനമായി ആചരിച്ചു.
ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലേയും പ്രവർത്തകർ, അതാത് നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ മേൽനോട്ടത്തിൽ പ്രവർത്തകർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുകയും വിവിധ സാമൂഹ്യ സേവന കേന്ദ്രങ്ങളിൽ സഹായം എത്തിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് കെഎം മാണിയുടെ ഓർമ ദിനത്തിൽ നടപ്പാക്കാൻ ശ്രമിച്ചതെന്ന് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കൊട്ടാരക്കര പൊന്നച്ചൻ അറിയിച്ചു.