Top Stories
കൊല്ലത്ത് നിരീക്ഷണത്തിലിരുന്ന ഒരാൾക്ക് കൂടി കോവിഡ്
കൊല്ലം : കൊല്ലം ജില്ലയിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി പോസിറ്റീവായി. നിലമേല്‍ കൈതോട് സ്വദേശിയായ 21 വയസുകാരനായ ഇദ്ദേഹം നേരത്തെ കോവിഡ് പോസിറ്റീവായ ആളുടെ മകനാണ്.
അധികൃതരുമായി പങ്കുവച്ച വിവരമനുസരിച്ച് ഇയാൾ വിദേശത്തുനിന്നും വീട്ടിലെത്തിയ മാർച്ച് 23 ന് ശേഷം അധികം യാത്ര ചെയ്തിട്ടില്ല. 24 വൈകിട്ട് 6.30 മുതല്‍ 6.45 വരെ തൊട്ടടുത്തുള്ള കൈതാേട് നൂറുല്‍ ഹുദാ മസ്ജിദില്‍ നിസ്‌ക്കാരത്തിന് പോയി. അവിടെ അഞ്ചോളം പേര്‍ ഉണ്ടായിരുന്നു.
മാര്‍ച്ച് 25 മുതല്‍ കര്‍ശനമായ ഗൃഹനിരീക്ഷണത്തിലാണ്. ഏപ്രില്‍ 7-ാം തീയതി രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ത്തന്നെ സാമ്പിള്‍ ശേഖരിച്ചു. റിപ്പോര്‍ട്ട് പോസിറ്റീവായതോടെ വിദഗ്ദ്ധ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുമായി ഇടപെട്ട പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.ഇയാളുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ പോസിറ്റീവായി പരിചരണത്തിലുള്ള. എഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും കമ്യൂണിറ്റി വ്യാപനം ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.