Top Stories
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തിൽ വിതരണം തുടങ്ങുന്നത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍ 21 നകവും മറ്റുള്ളവര്‍ക്ക് ഏപ്രില്‍ 30നകവും കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
17 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാകുക. 87 ലക്ഷം കിറ്റുകളാണ് സപ്ലൈകോ തയാറാക്കുന്നത്. സപ്ലൈകോയുടെ കീഴിലുള്ള 56 ഗോഡൗണുകളിലാണ് കിറ്റുകള്‍ തയാറാക്കുന്നത്. ആവശ്യമുള്ള സാധനങ്ങള്‍ പായക്കിംഗ് കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള ചുമതല ഡിപ്പോ മാനേജര്‍മാര്‍ക്കായിരിക്കും. ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥരും സപ്ലൈകോ വിജിലന്‍സ് സെല്ലും സാധനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും നിർദ്ദേശമുണ്ട്.