Top Stories
മുംബൈയിൽ 6 മലയാളി നഴ്സ്മാർക്ക് കൂടി കോവിഡ്
മുംബൈ : മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാർക്കും ബ്രീച്ച് കാൻഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാർക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്.
ഇതോടെ മുംബൈയിൽ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി.