Top Stories
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി
കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. മാഹി ചെറുകല്ലായി സ്വദേശിയായ മഹറൂഫ് (71)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ശനിയാഴ്ച്ച രാവിലെയാടെയായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
അതേ സമയം ഇയാള്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇയാൾ ധാരാളം പേരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പള്ളിയിൽ പോകുകയും മകന്റെ കൂടെ പെണ്ണുകാണൽ ചടങ്ങിന് പോകുകയും ചെയ്തിരുന്നു. ന്യൂ മാഹി, പന്ന്യന്നൂർ,ചൊക്ലി എന്നീ പഞ്ചായത്തുകളിലേക്ക് യാത്ര നടത്തിയതായും വിവാഹത്തിലുൾപ്പെടെ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.