മത്സ്യബന്ധന മേഖലയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി
ന്യൂഡൽഹി : ലോക്ക്ഡൗണിൽ നിന്ന് മത്സ്യബന്ധന മേഖലയെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീൻപിടിത്തം, മത്സ്യം, ചെമ്മീൻ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികൾ, ഫീഡ് പ്ലാന്റുകൾ, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ആണ് രാജ്യ വ്യാപകമായി ഇളവ് നൽകിയിരിക്കുന്നത്.
#CoronaVirusUpdates
MHA issues 5th Addendum to the consolidated guidelines issued reg. #Lockdown21, to exempt Operations of Marine Fishing/Aquaculture Industry and its Workers from the lockdown restrictions to fight #COVID19.Press Release ?https://t.co/71N0XO8CPH https://t.co/En4MwrN3IA pic.twitter.com/brxNUklHBS
— Spokesperson, Ministry of Home Affairs (@PIBHomeAffairs) April 10, 2020