തടവുകാരെ പരോളിൽ വിട്ടയക്കാന്‍ ഉത്തരവിറങ്ങി
ഡൽഹി : കൊവിഡ് വ്യാപനം തടയാന്‍ സുപ്രിം കോടതി നിര്‍ദേശ പ്രകാരം ജയിലുകളിലെ തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിറങ്ങി. റിമാന്റ് പ്രതികള്‍ക്ക് നേരത്തെ അനുവദിച്ച 60 ദിവസത്തെ പരോള്‍ നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണിന് മുന്‍പ് പരോളില്‍ പോയവര്‍ക്ക് മടങ്ങിയെത്താനുള്ള സമയം ഏപ്രില്‍ 30 വരെ നീട്ടി.
അറുപത് വയസ് കഴിഞ്ഞ പുരുഷ തടവുകാര്‍ക്കും അമ്പത് വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും മുപ്പത് ദിവസത്തെ പ്രത്യേക പരോള്‍ നല്‍കി. പോക്‌സോ കേസുകള്‍, കൊലക്കേസ്, കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയവര്‍, മയക്കുമരുന്ന് കേസുകള്‍, എന്നിവയിലെ പ്രതികള്‍ക്ക് ഇളവില്ല. ഗര്‍ഭിണികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള തടവുകാര്‍, ചികിത്സയിലുള്ളവര്‍, മുന്‍പ് പരോളില്‍ പോയപ്പോള്‍ വ്യവസ്ഥകള്‍ ലംഘിക്കാത്തവര്‍ എന്നിവര്‍ക്ക് മുപ്പത് ദിവസത്തെ പ്രത്യേക പരോള്‍ നല്‍കും.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുതിര്‍ന്ന തടവുകാര്‍ക്ക് പരോള്‍ നല്‍കണമെന്ന് ആവശ്യവുമായി ജയില്‍ വകുപ്പ് തന്നെ രംഗത്തെത്തിയിരുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണം നേക്കാതെ പരോള്‍ നല്‍കണമെന്നായിരുന്നു ജയില്‍ വകുപ്പിന്റെ ശുപാര്‍ശ. സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലുമായി തടവിലുള്ള 60 വയസിന് മുകളിലുള്ളവരെ പരോളിന് പരിഗണിക്കണമെന്നായിരുന്നു ആവശ്യം. കുറ്റകൃത്യങ്ങളുടെ എണ്ണം, സ്വഭാവം, ശിക്ഷാ കാലയളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവില്ലാതെ തീരുമാനമെടുക്കണമെന്നും ശുപാര്‍ശയില്‍ ഉണ്ടായിരുന്നു.