Top Stories

കൊറോണ ബാധിച്ച് ദുബായിൽ മലയാളി യുവാവ് മരിച്ചു

ദുബായ് : കോവിഡ് ബാധിച്ച് ദുബായിൽ മലയാളി യുവാവ് മരിച്ചു. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി പ്രദീപ് സാഗർ(41) മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശ്വാസംമുട്ടൽ, പനി, ചുമ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മൃതദേഹം ദുബായിൽ സംസ്കരിക്കും. പ്രദീപിന്റെ മരണത്തോടെ യു.എ.ഇയിൽ കോവിഡ്-19 നെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഇതോടെ ഗൾഫിൽ കോവിഡ്-19നെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button