News

കുരിശിൽ നഗ്ന യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ

എറണാകുളം : യേശു ക്രിസ്തുവിന് പകരം കുരിശിൽ നഗ്ന യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി  ജ്യോതിഷിനെ (20) ആണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

മതസ്പർധ ഉണ്ടാക്കുന്ന വിധത്തിലുള്ള പോസ്ററ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതിയെ തുടർന്ന് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പൂങ്കുഴലിയുടെ നിർദേശപ്രകാരം എറണാകുളം അസി കമ്മീഷണർ ലാൽജി, സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് ശങ്കർ എസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മലപ്പുറത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button