News

കൊല്ലത്ത് ബംഗാൾ സ്വദേശി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം : കുണ്ടറയിൽ ബംഗാൾ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തി.  വെള്ളിമൺചെറുമൂട് ശ്രീശിവൻമുക്ക് കവിതാഭവനത്തിൽ കവിതയാണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് തലയ്ക്ക് വെട്ടിയാണ് കൊല നടത്തിയത്.  കവിതയുടെ ഭർത്താവ് ദീപക്കിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി 9.30 ഓടെ വീട്ടിൽ വച്ചായിരുന്നു അരുംകൊല. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും സാരമായി പരുക്കേറ്റു. കവിതയുടെ മക്കളായ ഒൻപത് വയസുകാരി ലക്ഷ്മിയും ഏഴും വയസുകാരൻ കാശിനാഥും വീട്ടിൽ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയൽ വാസികൾ എത്തുമ്പോൾ തലക്ക് ഗുരുതരമായി പരുക്കേറ്റ കവിത രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു . നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഇരുവരും കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്യുന്നതിനിടെ പത്തുവർഷം മുൻപാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് കവിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിർമ്മാണ ജോലികളും ചെയ്തുവരികയാ
യിരുന്നു. പ്രതിയെ പൊലീസ് വീടിന് പരിസരത്തുനിന്നുമാണ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button