Top Stories
കോവിഡ് ബാധിച്ച് ചികിത്സയിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു
ലണ്ടൻ : കോവിഡ് 19 ബാധിച്ച് അതി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു പ്രധാനമന്ത്രി.
അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും തന്റെ ജോലികളില്‍ ഏര്‍പ്പെടാന്‍ സമയമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. തന്നെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്ക് ബോറിസ് ജോൺസൺ നന്ദി അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് ബോറിസ് ജോൺസനെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് 19 ബാധ സ്ഥിരീകരിച്ച് പത്തുദിവസത്തിന് ശേഷമാണ് ബോറിസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്നുദിവസം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്നു.