Top Stories

ജനങ്ങൾക്ക് ഈസ്റ്റർ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി : ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ്-19 നെ അതിജീവിക്കാൻ കരുത്ത് പകരുന്നതാവട്ടെ ഈസ്റ്റർ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നത്.

‘ഈസ്റ്റർ ദിനത്തിൽ എല്ലാവർക്കും നന്മകൾ നേരുന്നു.ഈ അവസരത്തിൽ  ക്രിസ്തുദേവന്റെ ശ്രേഷ്ഠമായ ചിന്തകളെ നമുക്ക് സ്മരിക്കാം, പ്രത്യേകിച്ച് ദരിദ്രരോടും പാവങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന അചഞ്ചലമായ പ്രതിബദ്ധതയെ കുറിച്ച് ഈ ദിനം നമുക്കോർമിക്കാം, കോവിഡ് മഹാമാരിയെ വിജയകരമായി തരണം ചെയ്യാൻ, ആരോഗ്യപൂർണമായ ഒരു ലോകം സൃഷ്ടിക്കാൻ ഈ ഈസ്റ്റർ ദിനം നമുക്ക് കരുത്ത് പകരട്ടെ ‘. മോദി ആശംസിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button