Top Stories
രാജ്യത്ത് കൊറോണ ബാധിധർ 8,356 ആയി
ന്യൂഡൽഹി : രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8,356 ആയി. 273 പേരാണ് ഇതുവരെ രോഗബാധയേ തുടർന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പുതിയ കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. 34 മരണമാണ് കഴിഞ്ഞ ഒരുദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്. കൊറോണ ബാധിച്ച് നിലവിൽ 7367 പേരാണ് ചികിത്സയിലുള്ളത്, 716 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
അതേസമയം രാജ്യത്തെ ആശങ്കയിലാക്കി മുംബൈ ധാരാവിയിൽ 15 പുതിയ കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 43 ആയി ഉയർന്നു.
ദില്ലിയിൽ രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിലവിൽ ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദില്ലി സർക്കാർ സ്ഥിരീകരിച്ചു. 400 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. 1000 ത്തിലധികം പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ ആരോഗ്യപ്രവർത്തർ നിരീക്ഷണത്തിലാണ്.