ലോകത്ത് കൊവിഡ് മരണം 1,09,046 ആയി
കൊവിഡ് മരണസംഖ്യ 1,09,046 ആയി ഉയര്‍ന്നു. ലോകത്ത് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,783,163 ആയി കൂടാതെ പുതുതായി 79,329 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയില്‍ പ്രതിസന്ധി ഗുരുതരമായി തന്നെ തുടരുകയാണ്. 24 മണിക്കൂറിനിടെ 1815 പേരാണ് അമേരിക്കയിൽ മരിച്ചത്. ലോകത്ത് കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നതും അമേരിക്കയിലാണ്. ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് അമേരിക്കയില്‍ മരിച്ചത്. വെള്ളിയാഴ്ച 2108 പേർ അമേരിക്കയിൽ മരിച്ചിരുന്നു. ലോകത്ത് ഒറ്റദിവസം ഒരുരാജ്യത്തുമാത്രം റിപ്പോർട്ടുചെയ്ത ഏറ്റവുംകൂടിയ മരണസംഖ്യയായിരുന്നു ഇത്.
രോഗബാധിതരുടെ എണ്ണത്തിലും യു.എസാണ് ഒന്നാമത്. 5,03,177 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യു.എസിലെ കോവിഡ് വൈറസിന്റെ വ്യാപനകേന്ദ്രം ന്യൂയോർക്ക് സംസ്ഥാനമാണ്. യു.എസിന്റെ ആകെ മരണത്തിൽ പകുതിയിലേറെയും ഇവിടെയാണ്. ഇതുവരെ 7,800ലേറെപ്പേരാണ് ഇവിടെ മരിച്ചത്. 1.7 ലക്ഷത്തിലേറെപ്പേർക്ക് രോഗം ബാധിച്ചു.
ഇറ്റലിയില്‍ ആകെ മരണം 19,468 ആയി. ഫ്രാന്‍സിലും ബ്രിട്ടനിലും ആയിരത്തോളം ആളുകള്‍ 24 മണിക്കൂറിനിടെ മരിച്ചു.
ലോകത്ത് ആകെ മരണത്തിന്‍റെ പകുതിയിലധികവും അമേരിക്ക, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ്.