Top Stories

കേരള കർണാടക അതിർത്തി പ്രശ്നം;ചർച്ചചെയ്ത് പരിഹരിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള രോഗികളെ ചികിത്സയ്ക്കായി അതിർത്തി കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് കേരളവും കർണാടകവും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാറിനുവേണ്ടി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

കൊറോണ ബാധിതരല്ലാത്ത രോഗികൾ അവർ നേരത്തെ തന്നെ മംഗലാപുരത്ത് ചികിത്സ നടത്തിയിരുന്നവരാണെങ്കിൽ അതിർത്തി കടത്തിവിടാം എന്ന് കേരളവും കർണാടകവും തമ്മിൽ ധാരണയായെന്നും അതിനാൽ പ്രശ്നം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് കേട്ടത്. ചർച്ചകളിലൂടെ ഈ പ്രശ്നം പരിഹരിച്ചെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. വീഡിയോ കോൺഫറൻസ് വഴിയാണ് തുഷാർമേത്ത സുപ്രീം കോടതിയിൽ ഹാജരായത്. തുഷാർ മേത്തയുടെ വാദത്തെ കേരള കർണാടക സർക്കാരുകളുടെ അഭിഭാഷകർ എതിർത്തില്ല. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീർപ്പാക്കിയതായി സുപ്രീം കോടതി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button