Top Stories
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്രത്തിന്റെ പിന്തുണ തേടിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം : വിദേശത്തുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരിച്ചെത്തുന്ന പ്രവാസികളുടെ പരിശോധനയും ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും സംസ്ഥാന സർക്കാർ നോക്കുമെന്നും കത്തിൽ വ്യക്തമാക്കിയതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വരുമാനമില്ലാതെ ജീവിതം അസാധ്യമായ നിലയിലാണ് നിരവധി പ്രവാസികൾ. ഈ സാഹചര്യത്തിൽ അവരുടെ കാര്യത്തിൽ ഇടപെടൽ അനിവാര്യമാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്.
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രത്തിന്റെ പിന്തുണ തേടിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.