Top Stories
പ്രധാനമന്ത്രി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് കോവിഡ് പ്രതിരോധിയ്ക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നടത്തിയേക്കും. ചില മേഖലകൾക്ക് ഇളവു നൽകിയായിരിക്കും അടച്ചിടൽ നീട്ടുക എന്നാണ് കരുതുന്നത്. ലോക്ക് ഡൗൺ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
Prime Minister @narendramodi will address the nation at 10 AM on 14th April 2020.
— PMO India (@PMOIndia) April 13, 2020