Top Stories
ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട് ഇത് അപകടകരമാണ്
തിരുവനന്തപുരം : ചില സ്ഥലങ്ങളിൽ ഇന്ന് ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങുന്ന സ്ഥിതി ഉണ്ടായി. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്, ഇത് അപകടകരമാണ്. നിയന്ത്രണങ്ങളിൽ യാതൊരു ഇളവും ഇതുവരെ നൽകിയിട്ടില്ല. ആൾക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. അതിനാൽ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും.
രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങിനെ വേണമെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോട് പറയും. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങളെടുക്കും. ജാഗ്രതയിൽ തരിമ്പ് പോലും കുറവ് വരുത്തേണ്ട അവസ്ഥയായില്ല. വൈറസിന്റെ വ്യാപനം എപ്പോൾ എവിടെയുണ്ടാകുമെന്ന്
പ്രവചിക്കാനാവില്ല. ആൾക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. അതിനാൽ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും.