Top Stories
പാഠ പുസ്തകങ്ങൾ ഓൺലൈനിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാം

വിദ്യാർത്ഥികൾക്ക് പഠന പുസ്തകങ്ങൾ ഓൺലൈനിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ഒരുക്കിയെന്ന് മുഖ്യമന്ത്രി. എൻസിആർടിയുടെ വെബ്സൈറ്റിൽ നിന്ന് പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത് പഠനത്തെ ബാധിക്കരുത്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ് കന്നഡ മീഡിയം പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി. അധ്യാപകർക്കുള്ള കൈ പുസ്തകം, പ്രീ പ്രൈമറി കാർഡുകൾ എന്നിവ എൻസിആർടിയുടെ വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ്
ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറ്റുകുറ്റപ്പണി പൂര്‍ത്തിയാക്കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.