Top Stories
സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമായില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പാക്കേണ്ട ലോക്ക് ഡൗൺ ഇളവുകളെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല. കേന്ദ്ര സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രം കേരളത്തിൽ നടപ്പിലാക്കേണ്ട ഇളവുകളെക്കുറിച്ച് തീരുമാനിച്ചാൽ മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ബുധനാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേരും.
കോവിടിൽ നിലവിൽ സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് മന്ത്രിസഭ വിലയിരുത്തി. കാസറഗോഡും സ്ഥിതി ആശ്വാസകരമാണ്. എന്നാൽ ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നും യോഗം വിലയിരുത്തി.
എന്നാൽ, ലോക്ക് ഡൗണിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഇന്നു നിലവിൽ വന്നു. ഒപ്റ്റിക്കൽസ്, ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, മിക്സി റിപ്പയറിംഗ് എന്നീ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. നാളെ ബുക്ക് ഷോപ്പുകൾ തുറക്കും.