Top Stories
സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്;19 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിതീകരിച്ചത് 3 പേർക്കു മാത്രമാണ്. കണ്ണൂർ ജില്ലയിൽ രണ്ടു പേർക്കും പാലക്കാട്ട് ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ വിദേശത്തു നിന്നു വന്നതാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നത്. 19 പേർക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
378 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇവരിൽ 178 പേർ നിലവിൽ ചികിത്സയിലാണ്. 86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15683 സാമ്പിളുകൾ പരിശോധിച്ചു. 14829 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.