Top Stories

നാടിന്റെ നാനാഭാഗത്ത് നിന്നും സിഎംഡിആർഎഫിലേക്ക് സംഭാവന പ്രവഹിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ സിഎംഡിആർഎഫിലേക്കും അല്ലാതെയും സഹായങ്ങൾ ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും മുഖ്യമന്ത്രി പരാമർശിച്ചു.

നാടിന്റെ നാനാഭാഗത്ത് നിന്നും സിഎംഡിആർഎഫിലേക്ക് സംഭാവന പ്രവഹിക്കുകയാണെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വയനാട് മുള്ളൻകൊല്ലിയിലുള്ള മരച്ചീനി കർഷകൻ റോയി ആന്റണി വിളവെടുപ്പിൽ ലഭിച്ച രണ്ടുലക്ഷം രൂപ സംഭാവന ചെയ്തതാണെന്നും പറഞ്ഞു.

അമൃതാനന്ദമയി മഠം മൂന്നുകോടി രൂപ സംഭാവന നൽകി. ചവറ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റും അധ്യാപകരും ജീവനക്കാരും 47 ലക്ഷം രൂപ സംഭാവ നൽകി. സർക്കാർ ജോലി ലഭിച്ച 195 കായിക താരങ്ങൾ ഒരു മാസത്തെ വേതനം സംഭാവന നൽകി. യുവജനകമ്മിഷൻ ചെയർപേഴ്സണും 13 അംഗങ്ങളും ഒരു മാസത്തെ ഓണറേറിയം സംഭാവന നൽകി.

സുപ്രീംകോടതി ജഡ്ജിയും ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് രണ്ടുലക്ഷം രൂപയും ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീർ ഒരുലക്ഷത്തിഒന്ന് രൂപയും നൽകി.  മുൻപ്രധാനമന്ത്രി ദേവഗൗഡ ഒരു ലക്ഷം രൂപ സംഭാവനനൽകി.

സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷൻ രണ്ടുകോടി രൂപ നൽകി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ, കേരള സ്റ്റേറ്റ് ഹോമിയോപ്പതി കോപ്പറേറ്റീവ് പാർമസി ലിമിറ്റഡ് 50 ലക്ഷം രൂപ നൽകി. കേരള കോക്കനട്ട് ഓയിൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ 25,000 പാക്കറ്റ് വെളിച്ചെണ്ണ ആശ്വാസപ്രവർത്തനത്തിനായി സംഭാവന നൽകും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിനോട് അഫിലിയേറ്റ് ചെയ്ത 90 വാഫി വഹിയ കോളേജുകളുടെ ഹോസ്റ്റൽ സൗകര്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ റമത ഐസൊലേഷന് റൂമുകൾ വിട്ടുനൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button