Top Stories

കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിൽ ഇന്ത്യ അചഞ്ചലമായ സമർപ്പണമാണ് കാണിച്ചത്:ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് നടപ്പാക്കുന്ന കർക്കശവും സമയബന്ധിതവുമായ നടപടികൾ വൈറസ് ബാധയെ തടയുന്നതിന് സഹായകമാകുമെന്നും,  വെല്ലുവിളികളുണ്ടായിട്ടും ഈ മഹാമാരിക്കെതിരെ പോരാടുന്നതിൽ ഇന്ത്യ അചഞ്ചലമായ സമർപ്പണമാണ് കാണിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഫലത്തെ കുറിച്ച് ഇപ്പോൾ സംഖ്യകളിൽ പറയാറായിട്ടില്ലങ്കിലും ഫലപ്രദമായ സാമൂഹിക അകലം പാലിക്കൽ, രോഗബാധ കണ്ടെത്തൽ, ഐസൊലേഷൻ, സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ തുടങ്ങിയ നടപടികൾക്കായി ആറാഴ്ചത്തെ ദേശവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വൈറസ് ബാധയെ തടയുന്നതിന് വലിയരീതിയിൽ സഹായകമാകുമെന്ന്  ലോകാരോഗ്യസംഘടനയുടെ സൗത്ത്-ഈസ്റ്റ് റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു.

ഈ പരീക്ഷണകാലഘട്ടത്തിൽ, അധികൃതർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ട്. ഈ വൈറസിനെ പ്രതിരോധാക്കുന്നതിന് എല്ലാവരും അവനവനാൽ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കേണ്ട സമയമാണിതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മേയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button