രാജ്യത്ത് ട്രെയിൻ സർവീസുകൾ മെയ് 3 വരെ നിർത്തലാക്കി
ന്യൂഡൽഹി: സമ്പൂർണ അടച്ചിടൽ നീട്ടിയ സാഹചര്യത്തിൽ രാജ്യത്ത് ട്രെയിൻ സർവീസുകൾ മെയ് മൂന്നിന് ശേഷമേ പുനരാരംഭിക്കൂ. ഇതോടെ ഏപ്രിൽ 20 ന് ശേഷം രോഗ വ്യാപനം തടയാൻ കഴിഞ്ഞ ഇടങ്ങൾക്ക് ഇളവ് അനുവദിച്ചാലും ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്നു വരെ ട്രെയിനുകൾ ഓടില്ലന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 14ന് അർധരാത്രി വരെയാണ് നേരത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ഇതാണ് ഇപ്പോൾ മെയ് മൂന്നുവരെ നീട്ടിയത്. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, മെട്രോ ട്രെയിൻ സർവീസുകളെല്ലാം മെയ് മൂന്നിന് അർധരാത്രി വരെ ഓടില്ല.
All passenger train services on Indian Railways including Premium trains, Mail/Express trains, Passenger trains, Suburban Trains, Kolkata Metro Rail, Konkan Railway etc shall continue to remain cancel till the 2400hrs of 3rd May 2020. #IndiaFightsCorona
— Ministry of Railways (@RailMinIndia) April 14, 2020