Top Stories

കൊറോണ വ്യാപനം: ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തംതിരിക്കും

ന്യൂഡൽഹി : കോവിഡ് വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തംതിരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹോട്ട് സ്പോട്ട് ജില്ലകൾ, നോൺ ഹോട്ട് സ്പോട്ട് ജില്ലകൾ, ഗ്രീൻസോൺ ജില്ലകൾ എന്നിങ്ങനെയാവും രാജ്യത്തെ ജില്ലകളെ തരംതിരിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താ സമ്മേളന്തിൽ പറഞ്ഞു.

കോവിഡ് 19 കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുകയോ വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുകയോ ചെയ്ത ജില്ലകളാവും ഹോട്ട്സ്പോട്ട് വിഭാഗത്തിൽ ഉൾപ്പെടുക. ഇത്തരം പ്രദേശത്തെ ക്ലസ്റ്ററുകളായി തിരിച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കും. ജില്ലകളിലെ മുഴുവൻ ജനങ്ങളെയും നിരീക്ഷിക്കുകയും പകർച്ചപ്പനി പോലെയുള്ളവ ഉണ്ടായാൽ ഉടൻ കണ്ടെത്തുകയും ചെയ്യും. കൃത്യമായ മാപ്പിങ്ങും ഇതോടൊപ്പം നടത്തും. ഇതിനായി ഹോട്ട്സ്പോട്ട് ജില്ലകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിക്കും.

വളരെ കുറച്ച് കോവിഡ് 19 കേസുകൾ മാത്രം റിപ്പോർട്ടു ചെയ്യപ്പെട്ട ജില്ലകളെയാവും നോൺ ഹോട്ട്സ്പോട്ട് വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഇത്തരം ജില്ലകൾ ഭാവിയിൽ ഹോട്ട്സ്പോട്ടുകളായി മാറാനുള്ള സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കും. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഇത്തരം ജില്ലകളിൽ ബ്രേക്ക് ദി ചെയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കും.

ഒരു കേസുപോലും റിപ്പോർട്ടു ചെയ്യപ്പെടാത്ത ജില്ലകളെയാവും ഗ്രീൻ സോൺ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഈ പ്രദേശങ്ങളിൽ വൈറസ് ബാധ ഉണ്ടാകുന്നുവോയെന്ന് അധികൃതർ നിരന്തരം നിരീക്ഷിക്കുമെന്നും ലവ് അഗർവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button