News

തൃശ്ശൂര്‍ പൂരം ഈ വർഷം നടത്തില്ല

തൃശ്ശൂര്‍ : ഈ വര്‍ഷം തൃശ്ശൂര്‍ പൂരം നടത്തില്ല. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് തൃശ്ശൂർ പൂരം വേണ്ടെന്നു വച്ചത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല.

ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള് 5 പേരുടെ സാന്നിധ്യത്തില് ക്ഷേത്രത്തിനുള്ളില് നടത്താൻ തീരുമാനിച്ചു. തൃശ്ശൂരില്‍ നിന്നുള്ള മന്ത്രിമാരായ എ സി മൊയ്തീന്റെയും സുനിൽ കുമാറിന്റെയും സാന്നിധ്യത്തിൽ  തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ചർച്ച നടത്തിയാണു തീരുമാനമെടുത്തത്.

മെയ് 2 നാണ് തൃശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിൻറെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് പോലും വേണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ  ധാരണയിലെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button