ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തലാക്കി
വാഷിങ്ടൺ : ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തലാക്കി. കൊറോണ വൈറസ് വ്യാപനം തടയാൻ ഡബ്ല്യു.എച്ച്.ഒ ഫലപ്രദമായ നടപടികൾ കൈക്കൊണ്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നൽകില്ലെന്ന് പ്രഖ്യപിച്ചത്.
ചൈനയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഗുരുതരാവസ്ഥ സംബന്ധിച്ച വിവരം മൂടിവെക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്ക് പടരുന്നത് തടയാനുള്ള നടപടികൾ കൈക്കൊള്ളുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിൽ ലോകാരോഗ്യ സംഘടന കൈക്കൊണ്ട നടപടികളെ വിലയിരുത്തുമെന്നും. നിലവിൽ സംഘടനയ്ക്ക് നൽകിവരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തിവെക്കാൻ നിർദേശം നൽകിയതായും ട്രംപ് വാർത്താ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സുതാര്യത നിലനിർത്താൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് ആരോപിച്ചു. സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്നത് അമേരിക്കയാണ്. കഴിഞ്ഞ വർഷം അമേരിക്ക നൽകിയത് 400 ദശലക്ഷം ഡോളറാണ്. ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന പണംകൊണ്ട് എന്തുചെയ്യണമെന്ന കാര്യം ആലോചിക്കും. അമേരിക്കയുടെ ഉദാരത ശരിയായ രീതിയിലാണോ ഉപയോഗിക്കപ്പെട്ടതെന്ന് പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.
President @realDonaldTrump is halting funding of the World Health Organization while a review is conducted to assess WHO's role in mismanaging the Coronavirus outbreak. pic.twitter.com/jTrEf4WWj0
— The White House (@WhiteHouse) April 14, 2020