Top Stories
ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : മേയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലും വലിയ ഇളവുകളൊന്നുമില്ല. വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും.
പതിനാല് പേജുള്ള മാർഗനിർദേശങ്ങളാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. അവശ്യ സർവീസുകൾ തുടരുമെന്നല്ലാതെ പുതിയ ഇളവുകളൊന്നും പുതിയ മാർഗരേഖയിലില്ല. പൊതുഗതാഗതം നിലവിൽ പുനഃരാരംഭിക്കില്ല. ട്രെയിൻ, വ്യോമഗതാഗതം നിർത്തിവയ്ക്കുന്നത് തുടരും. ലോക്ക് ഡൗൺ കാലത്ത് സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടായിരിക്കില്ല. പുതിയ മാർഗനിർദേശത്തിൽ വ്യവസായ മേഖലയ്ക്കും ഇളവില്ല. പൊതുഗതാഗതത്തിന് ഇളവുകള്‍ ഇല്ല. ബാറുകൾ തുറക്കാൻ പാടില്ല, മറ്റ് രീതിയിലുള്ള മദ്യവില്പനകളും പാടില്ല.
വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിംഗ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാൻ പാടില്ല. മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്കാരിക, മത പരിപാടികൾ ഒന്നും പാടില്ല. മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്കാരച്ചടങ്ങുകളിൽ ഇരുപത് പേരിൽ കൂടുതൽ അനുവദിയ്ക്കില്ല. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം സ്വകാര്യ വാഹനങ്ങൾ ഉപയോഗിയ്ക്കാം.
കേന്ദ്ര നിർദ്ദേശം മറികടന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ഇളവുകള്‍ നല്‍കരുതെന്നും കേന്ദ്രം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്കിയിട്ടുള്ളവ.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, ട്രഷറി പേയ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസേഴ്സ് ആന്‍ഡ് ഫീല്‍ഡ് ഓഫീസേഴ്സ്. പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍.
പോസ്റ്റ് ഓഫീസുകള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍ക്കും അതോറിറ്റിക്കും
പ്രിന്റ്, ഇലക്ട്രോണിക് മീഡിയക്ക് നല്‍കിയിരുന്ന ഇളവുകള്‍ തുടരും
റേഷന്‍, പച്ചക്കറി, പഴം, പാല്, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ചില ഫാക്ടറികള്‍ തുറക്കാം. പാക്കേജ്ഡ് ഫുഡ് വ്യവസായം. കീടനാശിനി, വിത്ത് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഇളവുണ്ട്.
തെയിലത്തോട്ടം തുറക്കാം. എന്നാല്‍ അൻപത് ശതമാനം തൊഴിലാളികള്‍ മാത്രം.
അവശ്യസാധനങ്ങളുടെ ചരക്ക് അനുവദിക്കും. റെയില്‍വേ മുഖേനയുള്ള ചരക്ക് നീക്കം, സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം, കൃഷിയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം.
റേഷൻ ഷാപ്പുകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് – എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം.
ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്പോണ്ടന്‍റ് സ്ഥാപനങ്ങൾ, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
ടെലികമ്മ്യൂണിക്കേഷൻസ്, ഇന്‍റർനെറ്റ് സർവീസുകൾ, കേബിൾ സർവീസുകൾ, ഐടി സംബന്ധമായ അവശ്യസർവീസുകൾ എന്നിവയ്ക് തുറക്കാം.
ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇ- കൊമേഴ്സ് വഴി എത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.
കോൾഡ് സ്റ്റോറേജുകൾക്കും ഗോഡൗണുകൾക്കും പ്രവർത്ഥിക്കാം.
സ്വകാര്യ സെക്യൂരിറ്റി സർവീസുകൾക്ക് പ്രവർത്തിക്കാം.
കൃഷിസംബന്ധമായ സേവനങ്ങൾ നൽകേണ്ട എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.
മത്സ്യകൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് തുറക്കാം.
തുടർച്ചയായി പ്രവർത്തിക്കേണ്ട അത്യാവശ്യമുള്ള നിർമാണ യൂണിറ്റുകൾ സംസ്ഥാനസർക്കാരിന്‍റെ പ്രത്യേക അനുമതിയോടെ തുറക്കാം. ഗ്രാമീണ മേഖലകളിലെ ഫാക്ടറികൾ തുറക്കാം.
കൽക്കരി, മൈനിംഗ് മേഖലയ്ക്ക് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാം.
ഭക്ഷണസാധനങ്ങളുടെ പാക്കേജിംഗ്, മെഡിക്കൽ ഉപകരണങ്ങളുടെ പാക്കേജിംഗ് എന്നിവ നടത്തുന്നവർക്ക് തുറക്കാം.
തേയിലത്തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി. പക്ഷേ, 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ.