Top Stories
സംസ്ഥാനത്ത് 21 പുതിയ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 21 പ്രത്യേക കാൻസർ ചികിത്സാ കേന്ദ്രങ്ങളാണ് ജില്ലകളിൽ ഒരുക്കിയിട്ടുള്ളത്.
ആർ.സി.സി യുടെ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. കാൻസർ രോഗികൾക്ക് പ്രതിരോധശേഷി കുറവായിരിക്കും എന്നതിനാൽ അവർക്ക് ദീർഘദൂരം യാത്രചെയ്ത് ചികിത്സയ്ക്ക് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യം ഒരുക്കുന്നത്. രാജ്യത്ത് ആദ്യമായാണണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്.