News
കൊച്ചിയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും രണ്ട് ആണ്‍കുട്ടികളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടുകാരായ ജോയമോള്‍, മക്കളായ എട്ടുവയസുകാരന്‍ ലക്ഷ്മികാന്ത്, നാലുവയസുകാരനായ അശ്വന്ത് എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ കടവന്ത്ര മട്ടലില്‍ ക്ഷ്രേത്രത്തിന് സമീപമുള്ള വാടക വീട്ടിലാണ് സംഭവം. കടവന്ത്രയില്‍ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി നാരായണനാണ് ക്രൂരകൃത്യം ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള നാരായണന്‍ പൊലീസിന് മൊഴി നല്‍കി.
കടവന്ത്രയില്‍ പൂക്കള്‍ വില്‍പ്പന നടത്തുന്ന നാരായണന്‍റെ സഹോദരി വീട്ടിലെത്തി വാതില്‍ തുറന്നപ്പോഴാണ് നാരായണന്‍റെ ഭാര്യ ജോയയും എട്ട് മയസ്സുള്ള മകന്‍ ലക്ഷ്മികാന്ത്, നാല് വയ്യസുള്ള അശ്വന്ത് എന്നിവരെ കിടപ്പു് മുറില്‍ മരിച്ച നിലയിലും നാരായണനെ സമീപത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കാണുകയും ചെയ്തത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഭാര്യയും കുട്ടികളും മരിച്ചിരുന്നു.
രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഇവിടെ താമസിക്കുന്നവരാണ് എന്നാണ് പരിസരവാസികള്‍ പറയുന്നത്. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഉറക്ക ഗുളിക നൽകി കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു നാരായണന്റെ പദ്ധതി. എന്നാല്‍ മൂവരും മരിച്ചില്ല. പിന്നീട് ഷൂലെയ്സ് ഉപയോഗിച്ച് ഇവരെ കഴുത്ത് മറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന് നാരായണന്‍ മൊഴി നല്‍കി. മരിച്ച് മൂന്ന് പേരുപടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ അടക്കം പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.