Top Stories
കേരളത്തിൽ 6 ജില്ലകൾ കോവിഡ് ഹോട്സ്പോട്ടുകൾ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ 3 വിഭാഗമായി തരം തിരിച്ചു. ഹോട്സ്പോട്ടുകൾ, നോൺ ഹോട്സ്പോട്ടുകൾ, ഗ്രീൻ സോൺ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. 170 ഹോട്ട്‌സ്‌പോട്ടുകളിൽ 123 എണ്ണം കൊവിഡ് ഗുരുതരമായി കോവിഡ് പടർന്നുപിടിച്ച മേഖലകളെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ആറ് മെട്രോ നഗരങ്ങൾ അടക്കം എല്ലാ പ്രമുഖ നഗരങ്ങളും ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഇടംപിടിച്ചു.
കേന്ദ്രം തരം തിരിച്ച ഹോട്ട്‌സ്‌പോട്ടുകളിൽ കേരളത്തിൽ നിന്നുള്ള ആറ് ജില്ലകളും ഉൾപ്പെടുന്നു. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് ഹോട്ട് സ്പോട്ട് പട്ടികയിലുള്ളത്. വയനാട്ടിലെ ചില ഇടങ്ങളും അതിതീവ്ര പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. തൃശ്ശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ആറ് ജില്ലകൾ രോഗബാധ തീവ്രമല്ലാത്തവയുടെ പട്ടികയിലുണ്ട്.
ഗ്രീൻ സോണിലുള്ള പ്രദേശങ്ങളിൽ ഇരുപതാം തീയതിക്ക് ശേഷം നിയന്ത്രണങ്ങൾ അനുവദിക്കും. സംസ്ഥാനങ്ങളുമായി ചേർന്നായിരിക്കും നിയന്ത്രണങ്ങൾ തീരുമാനിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഗ്രീൻ സോണിൽ നിലവിൽ 210 ജില്ലകളാണുള്ളത്. ഹോട്ട്സ്പോട്ടുകളിൽ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് മാറ്റം ഉണ്ടാകും. രോഗവ്യാപനം കണക്കിലെടുത്താകും ഇരുപതാം തീയതിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.