Top Stories
4 മേഖലകളായി തിരിച്ച് സംസ്ഥാനത്ത് ഇളവുകൾ നൽകും
തിരുവനന്തപുരം : ലോക്ക്ഡൗൺ ഇളവുകളുടെ കാര്യത്തിൽ കേന്ദ്രനിർദേശം പാലിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനമായി. കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ഇളവുകൾ മാത്രമായിരിക്കും നൽകുക. കാർഷിക, കയർ, മത്സ്യമേഖകളിൽ ഇളവുകൾ നൽകും. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഈ മേഖലയ്ക്ക് ഇളവ് അനുവദിക്കുക. പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകൾ പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഇരുപതിനു ശേഷം മാത്രമായിരിക്കും ഇളവുകൾ നൽകുക.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ പുനര്‍ നിര്‍ണ്ണയിക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും.
4 മേഖലകളായി സംസ്ഥാനത്തെ തിരിയ്ക്കാനാണ് മന്ത്രിസഭാ യോഗം ചർച്ച ചെയ്യ്തത്. കാസറഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെ അതി തീവ്ര മേഖലയായി തിരിയ്ക്കും. ഈ മേഖലയിൽ മെയ് 3 വരെ യാതൊരു ഇളവുകളും ഉണ്ടാകില്ല. പത്തനംതിട്ട, കൊല്ലം, എറണാകുളം, ഇവിടെ ഭാഗീക ഇളവുകൾ അനുവദിയ്ക്കും, ഏപ്രിൽ 24 ശേഷം മാത്രം. ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളെ പ്രത്യേക മേഖലയാക്കി ഭാഗീക ജനജീവിതം അനുവദിയ്ക്കും. കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ പൂർണ്ണ ഇളവും അനുവദിയ്ക്കാം എന്നാണ് ധാരണ. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ.