News
ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിന് വെട്ടേറ്റു
മലപ്പുറം : താനൂരിൽ ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്കുതർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ഉണ്യാൽ സ്വദേശി അക്ബർ ബാദുഷക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ചീനിച്ചിന്റെ പുരക്കൽ ഉനൈസിനെതിരെ പൊലീസ് കേസെടുത്തു. ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിൽ തർക്കം നേരത്തെ മുതലുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രതി ഉനൈസ് നിരവധി അക്രമ കേസുകളിൽ പ്രതിയാണ്.