News
കോവിഡ് ബാധിച്ച് ഒമാനിൽ മലയാളി ഡോക്ടർ മരിച്ചു
മസ്കത്ത് : കോവിഡ്-19 ബാധിച്ച് ഒമാനിൽ മലയാളി ഡോക്ടർ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായരാണ് (76) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം.
മസ്കത്ത് റോയൽ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 40 വർഷത്തിലേറെയായി ഒമാനിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. റൂവി നഗരത്തിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഇതോടെ കോവിഡ് 19നെ തുടർന്ന് ഒമാനിൽ മരണം 6 ആയി.