സംസ്ഥാനത്ത് ഇന്ന് 4 പേർക്കുകൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്(ശനിയാഴ്ച) 4 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള മൂന്നുപേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നുപേർ ദുബായിൽ നിന്നും വന്നതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ രണ്ടുപേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായിൽ നിന്നും വന്നത്. കണ്ണൂർ ജില്ലയിലുള്ള ഒരാൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
രണ്ടുപേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ 257 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. നിലവിൽ 140 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 67,190 പേർ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുണ്ട്. ഇവരിൽ 66,686 പേർ വീടുകളിലും 504 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.