News
മലപ്പുറത്ത് കോവിഡ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
മലപ്പുറം : മലപ്പുറത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു . മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയായ 85കാരനാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മരിച്ച വ്യക്തിക്ക് ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്‍റെ അവസാന രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൂന്നാമത്തെ ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.