News
യൂട്യൂബ് കണ്ട് ചാരായം വാറ്റിയ ബ്യൂട്ടീഷ്യൻ അറസ്റ്റിൽ
തിരുവനന്തപുരം : യൂട്യൂബ് കണ്ട് പഠിച്ച് ചാരായം വാറ്റിയ ബ്യൂട്ടീഷ്യൻ അറസ്റ്റിൽ. വെള്ളറട മണത്തോട്ടം പ്ലാങ്കാല പൊറ്റയം വിള വീട്ടിൽ സിലോമണി മകൻ സുമേഷ് (33)നെയാണ് അമരവിള എക്സൈസ് സംഘം പിടികൂടിയത്. മലയിൻകാവിൽ ഹായ് എന്ന പേരിൽ ബ്യൂട്ടി ഷോപ്പ് നടത്തി വരികയാണ് ഇയാൾ.
ലോക്ക് ഡൗൺ കാരണം
മദ്യം ലഭിക്കാതെ വന്നപ്പോൾ യൂട്യൂബ് വീഡിയോ കണ്ട് പഠിച്ച് വീട്ടിൽ കോട ഇട്ട് ചാരായം വാറ്റിയെടുത്ത് വീട്ടിൽ സൂക്ഷിച്ചിരിക്കെയാണ് സുമേഷ് അമരവിള എക്സൈസ് ഷാഡോ ടീമിൻ്റെ പിടിയിലായത്. ഇയാളുടെ വീട്ടിലെ അടുക്കളയിൽ നിന്നും 2 ലിറ്റർ ചാരായം, പ്രഷർകുക്കർ ഉൾപ്പെടയുള്ള വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ അജീഷ്.എൽ.ആർ ൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ രതീഷ്.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.വിജേഷ്, എസ്.എസ്.അനീഷ്, യു.കെ.ലാൽകൃഷ്ണ, അനീഷ്.വി.ജെ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.