News
വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം
തിരുവനന്തപുരം : മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്.
പുലർച്ചെ മൂന്നു മണിക്ക് ആയിരുന്നു സംഭവം. വീടിന്റെ ജനൽച്ചിൽ തകർത്താണ് അക്രമി ആസിഡൊഴിച്ചത്. ഗുരുതര പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.