Top Stories

സംസ്ഥാനത്ത് മേയ് 3 വരെ ഒരു ജില്ലയിലും ബസ് സര്‍വ്വീസ് ഉണ്ടാവില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് മേയ് 3 വരെ ഒരു ജില്ലയിലും ബസ് സര്‍വ്വീസ് ഉണ്ടാവില്ല. റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ ബസ് സർവ്വീസിന് 20 നും 24 നും ശേഷം അനുമതി നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് സർക്കാർ തിരുത്തും.

അതേസമയം, ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. അവശ്യ യാത്രകൾക്ക് മാത്രമേ ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേയ്ക്കുള്ള യാത്ര അനുവദിക്കൂ. മറ്റുള്ളവർക്ക് ജില്ലയ്ക്കുള്ളിൽ മാത്രമേ യാത്ര അനുവദിക്കൂ. പുറത്തിറങ്ങുന്നവർക്ക് സെൽഫ് ഡിക്ലറേഷൻ ഉണ്ടാകുന്നതാണ് നല്ലത്. എന്നാൽ നിർബന്ധമാക്കുന്നില്ല. സംസ്ഥാനാന്തര യാത്രയിൽ സെൽഫ് ഡിക്ലറേഷൻ വേണം. ഓഫീസുകളിൽ പോകുന്നവർക്ക് ഓഫീസിലെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഓഫീസുകളും പൂർണമായും തുറക്കാൻ അനുവദിച്ചിട്ടില്ല. അവശ്യ സർവീസുകൾ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാനാണ് അനുമതി. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണം.

വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികൾ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേർ ഒരു കാറിൽ പോകാം. അവശ്യ യാത്രകൾക്കാണ് ഇത്തരത്തിൽ വാഹനങ്ങൾ പുറത്തിറക്കാൻ അനുവദിക്കുകയെന്നും ഡി ജി പി പറഞ്ഞു.
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button