Top Stories

സര്‍വ്വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍വ്വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച്‌ സാധ്യത തേടാന്‍ സര്‍വ്വകലാശാലകള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം. പരീക്ഷയെ കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാല്യുവേഷന്‍ ഏപ്രില്‍ 20 ന് തുടങ്ങാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും സർവകലാശാലകളുടെ ലൈബ്രറികൾ കുട്ടികൾക്കായി തുറന്നുകൊടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈസ് ചാൻസിലർമാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിനെ തുടർന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button