News

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. തിങ്കഴാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.വാർത്താസമ്മേളനം നിർത്തിയതിനെക്കുറിച്ച് ആരോപണങ്ങൾ വന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളനം പുനരാരംഭിയ്ക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിവസവും കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിന് ശേഷം ഇനി മുതൽ പതിവ് വാർത്താസമ്മേളനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേ തുടർന്ന് വലിയ വിമർശനങ്ങളും ആരോപണങ്ങളുമാണ് ഉയർന്നത്.

സ്പ്രിംഗ്ളർ അടക്കമുള്ള വിവാദവിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനം നിർത്തിയതെന്ന് വിമർശനം ഉയർന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button