News

ഇടുക്കിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

ഇടുക്കി : ഇടുക്കിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ജില്ലയിൽ രണ്ട് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗ ലക്ഷമമുള്ള 12 പേർ ആശുപത്രിയിൽ. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

തൊടുപുഴ, കാഞ്ചിയാർ, വണ്ടിപ്പെരിയാർ മേഖലകളിലാണ് നിലവിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. 12 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊതുകളിലൂടെ പകരുന്ന രോഗമായതിനാൽ പരിസര ശുചീകരണത്തിന് ജനങ്ങൾ തയ്യാറാകണമെന്നും, വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ജില്ലയിൽ
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡിഎംഒ അറിയിച്ചു.

ആരോഗ്യ പ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തന മേഖലയിലായിരുന്നതിനാൽ ജില്ലയിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ജില്ല കൊവിഡ് മുക്തമായതോടെ വാർഡ് തലത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button