Top Stories
ഗോവയിൽ അവസാന കൊവിഡ് രോഗിക്കും അസുഖം ഭേദമായി
പനാജി : രാജ്യത്ത് ആദ്യമായി എല്ലാ കോവിഡ് രോഗികളും രോഗമുക്തി നേടിയ സംസ്ഥാനമായി ഗോവ. ഗോവയിൽ അവസാന കൊവിഡ് രോഗിക്കും അസുഖം ഭേദമായി. ഏപ്രിൽ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു.
സംസ്ഥാനത്തിന് ഇത് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ നേട്ടത്തിന്റെ പൂർണമായ അർഹത ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് കൊവിഡ് പോസ്റ്റീവ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
സുഖം പ്രാപിച്ച രോഗികളെ ഒരു പ്രത്യേക ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. വീട്ടിലേക്ക് അയയ്ക്കുന്നതിന് മുമ്പായി 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യും.
A moment of satisfaction and relief for Goa as the last active Covid-19 case tests negative. Team of Doctors and entire support staff deserves applause for their relentless effort. No new positive case in Goa after 3rd April 2020.#GoaFightsCOVID19 @narendramodi
— Dr. Pramod Sawant (@DrPramodPSawant) April 19, 2020